മഞ്ചാടിക്കിളിക്കുടിലും
മഞ്ചാടിക്കിളിക്കൂടിലും പൂ ചൂടും നേരത്ത്
ഒരു കുടം കുളിരും
കൊണ്ട് പെണ്ണാളേ വായോ
നിലാവു ദിക്കും ചെരുവിൽ
താഴമ്പുഴക്കരയിൽ
നാലുപറപ്പൂവേന്ന് അനക്ക്
തേനുമെടുത്തേ
(മഞ്ചാടി...)
കന്നിമണിക്കതിര് മുറിച്ച് കണ്ണരിവാള്
ഇളക്കി നീ
കൊയ്ത് കൊയ്തു നെറച്ചല്ലോ ഇന്ന് അന്റെ കിനാവ്
ഈ മിന്നണ
എണ്ണവിളക്ക് കൂടെയെത്തുമ്പം
വയലേല തോറും മണമേകും നീലമലർ നുള്ളി ഏൻ
തരട്ടേ
(മഞ്ചാടി...)
പൊന്നുനിലം മെഴുകിമിനുക്കി വെള്ളിനിലാവ്
ഒഴുകുമ്പം
നൂറും ചായം വെളഞ്ഞല്ലോ ഇന്ന് പെണ്ണിൻ കവിളിൽ
പൂമെത്തയിൽ
എന്നെയിരുത്തി കയ്യണയ്ക്കുമ്പം
അറിയാരൊരാശ സുഖരാഗമാകും ഇനി നെഞ്ചിൽ ഞാൻ
പടരും
(മഞ്ചാടി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjaadikkilikkudilum
Additional Info
ഗാനശാഖ: