ഞാനൊരു മദകര യൗവ്വനം

ഞാനൊരു മദകര യൗവ്വനം
എൻ മാറിൽ മാൻപേടകൾ
ഞാനൊരു മുറുകിയ തംബുരു
ഇതു മീട്ടാൻ കൊതിയില്ലയോ
ഞാനൊരു മദകര യൗവ്വനം
എൻ മാറിൽ മാൻപേടകൾ
ഞാനൊരു മുറുകിയ തംബുരു
ഇതു മീട്ടാൻ കൊതിയില്ലയോ
നിന്റെ ദാഹങ്ങളിൽ നിന്റെ മോഹങ്ങളിൽ
ഞാനൊരുന്മാദിനി
ഞാനൊരു മദകര യൗവ്വനം
എൻ മാറിൽ മാൻപേടകൾ
ഞാനൊരു മുറുകിയ തംബുരു
ഇതു മീട്ടാൻ കൊതിയില്ലയോ

കണ്ടു പഴകിയ രൂപമല്ലിത്
മെയ്യോടു ചേരാൻ വരൂ
കേട്ടു പഴകിയ താളമല്ലിത്
കൈതട്ടി ആടാൻ വരൂ
കണ്ടു പഴകിയ രൂപമല്ലിത്
മെയ്യോടു ചേരാൻ വരൂ
കേട്ടു പഴകിയ താളമല്ലിത്
കൈതട്ടി ആടാൻ വരൂ
വീഞ്ഞു പതയുന്നൂ ലഹരി ഒഴുകുന്നൂ
എന്റെ താഴ്വരയിൽ ഇടറി വീഴുക നീ..
ഞാനൊരു മദകര യൗവ്വനം
എൻ മാറിൽ മാൻപേടകൾ
ഞാനൊരു മുറുകിയ തംബുരു
ഇതു മീട്ടാൻ കൊതിയില്ലയോ

എന്റെ മണിയറ വാതിലിലായ്
ആരോ തുറക്കുന്നിതാ..
എന്റെ മാറിലെ നീലയവനിക
ഒഴുകി മാറുന്നിതാ..
എന്റെ മണിയറ വാതിലിലായ്
ആരോ തുറക്കുന്നിതാ..
എന്റെ മാറിലെ നീലയവനിക
ഒഴുകി മാറുന്നിതാ..

എന്റെ കുളിരഴകിൽ പെയ്തു മായുക നീ
എന്റെ മലർവനിയിൽ വീണുറങ്ങുക നീ
ഞാനൊരു മദകര യൗവ്വനം
എൻ മാറിൽ മാൻപേടകൾ
ഞാനൊരു മുറുകിയ തംബുരു
ഇതു മീട്ടാൻ കൊതിയില്ലയോ
ഞാനൊരു മദകര യൗവ്വനം
എൻ മാറിൽ മാൻപേടകൾ
ഞാനൊരു മുറുകിയ തംബുരു
ഇതു മീട്ടാൻ കൊതിയില്ലയോ

നിന്റെ ദാഹങ്ങളിൽ നിന്റെ മോഹങ്ങളിൽ
ഞാനൊരുന്മാദിനി
ഞാനൊരു മദകര യൗവ്വനം
എൻ മാറിൽ മാൻപേടകൾ
ഞാനൊരു മുറുകിയ തംബുരു
ഇതു മീട്ടാൻ കൊതിയില്ലയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njaanoru madakara youvanam

Additional Info

Year: 
1996