നിന്നെ കിനാവ് കാണും
നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളിത്തുളുമ്പീ മോഹം പൊയ്ക പോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണർന്നു നീന്തീ നീരിലൂടെ
എൻ മനമാകുമീ വെൺമണലാകെ നിൻ
ചിരിയാമിളവെയിലലിൽ മിന്നി
ഒരായിരം മലരുതിർന്നുവീണൊരു
നിലാശയ്യയിൽ
തരിവളകളുടഞ്ഞില്ലയോ
നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളിത്തുളുമ്പീ മോഹം പൊയ്ക പോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണർന്നു നീന്തീ നീരിലൂടെ
ആദ്യരാവിൻ ദാഹമിന്നും മാറിടാതോർമ്മയിൽ
കാലവർഷം പോലെ പെയ്തു
നീരൊഴുക്കായ് മാറി ഞാൻ
ഓമലാളേ നിന്നെ മാത്രം തേടി ഞാൻ
കുളിരായിതാ ഈ മൃദുവുടൽ
ഇനി ചിറകിനാൽ തൊടാൻ പൊതിയുവാൻ വരൂ
മതിവരുമോ പുഴയിലലയിൽ ചുഴിയായ് കഴിയുവാൻ
പകലിരവുകളിൽ പിരിയുവാനാവാതെന്നരിൽ
വിരിയുമീ ഇതളിന്നഴകുകളിൽ
പകരുവാനാവാതൊന്നെന്നുള്ളിൽ
ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയിൽ പൂക്കും കനവുകളേ നിങ്ങൾ നിക്കാഹിനൊരുങ്ങിയ പെണ്ണിന്റെ ഖൽബിലെ ഇഷ്ക്ക് കാണുന്നുണ്ടോ
ഓ ഇഷ്ക്ക് കാണുന്നുണ്ടോ
പൂതിയിൽ പിരിശങ്ങൾ ചുറ്റി വളർന്നത് പൂത്തതിനല്ലേ പെണ്ണേ
നൂറായിരം കഥ കൈമാറും കണ്ണിലും മുത്തു മിന്നുണ്ടോ ഓ മുത്ത് മിന്നുണ്ടോ
മുത്ത് മിന്നുണ്ടോ ഓ മുത്ത് മിന്നുണ്ടോ
വെള്ളിപ്പളുങ്ക് തണ്ണീരാറ്റിലൂടെ
തമ്മിൽ പിണഞ്ഞ് മീനായ് നീന്തിടാമോ
എന്നെക്കുറിച്ച് പാടും പാട്ടിലെല്ലാം തുള്ളിത്തുളുമ്പി നിന്നീ ഈ കുഞ്ഞു തുള്ളി
നിന്നുടെലാകുമീ പൊൻപുഴ തന്നിലെൻ കനവാകെ ഒരു പുലരി വിരലായ്
വിടാതെ മേനിയിൽ പടർന്നിടുന്നൊരു നിലാവള്ളിയായ് കളിചിരികൾ തീരാതെയായ്
ആറ്റുവഞ്ചിപ്പൂക്കളാകെ ആടിനിൽക്കും തെന്നലിൽ
ഓടി വന്നു നിൻ സുഗന്ധം
പാരിജാതം പൂത്തപോൽ
ഓമലാളേ പൂനിലാവിൽ മുങ്ങി ഞാൻ
നിന്നെ കിനാവ് കാണും കണ്ണിലാകെ തുള്ളിത്തുള്ളി മോഹം പൊയ്കപോലെ
ഒന്നിച്ചിരുന്ന് തീരാതെന്റെ ദാഹം നിന്നെ പുണർന്നു നീന്തി നീരിലൂടെ
Additional Info
സ്ട്രിംഗ്സ് |