നിമിഷദളങ്ങളിൽ നീ മാത്രം

നിമിഷദളങ്ങളിൽ നീ മാത്രം
ഇടറും നൊമ്പരമായി
ഇനിയെന്റെ ഈണങ്ങളിൽ
വിടചൊല്ലും വേദനയായ്
വിടചൊല്ലും വേദനയായ്
നിമിഷദളങ്ങളിൽ നീ മാത്രം

താന്നിമരവും തളിരും
നാമന്നു കോർത്ത കിനാവും
തേടുന്നു നിന്നെ ആരോമലേ
തേടുന്നു നിന്നെ ആരോമലേ
ചാരത്തണയാത്തതെന്തേ
ചാരത്തണയാത്തതെന്തേ
(നിമിഷദളങ്ങളിൽ...)

പഞ്ചമി തീർത്ത പൊൻതോണി
പാഴ്കിനാവിൽ ചിതറുമ്പോൾ
നീലത്തുളസി ഗന്ധം മാഞ്ഞു
നീലത്തുളസി ഗന്ധം മാഞ്ഞു
നീയോ നിഴലായ് മാറി
നീയോ നിഴലായ് മാറി
(നിമിഷദളങ്ങളിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nimishadalangalil

Additional Info

Year: 
2001

അനുബന്ധവർത്തമാനം