മായം മറിമായം

മായം മറിമായം 
മണ്ണില്‍ ജാലം പൊടിപൂരം 
രാവില്‍ സൂര്യനുദിച്ചെന്നാല്‍ 
രാജന്മാരും ചോരന്മാര്‍
വയ്യാവേലിപ്പത്തലു കെട്ടാം 
പയ്യെപ്പോയി പനയും തിന്നാം
കോലം നല്ലൊരു കോലം 
മേളം താളം കരഘോഷം 
മായം മറിമായം 
മണ്ണില്‍ ജാലം പൊടിപൂരം 

കണ്ടോ ഇതു കണ്ടോ 
ഈ മുയലിനു കൊമ്പുകള്‍ രണ്ടോ 
കൂടെപ്പോരൂ മാളോരേ 
കാകളി കഥകളി തിമിലകളി 
ഇതാണു തെയ്യം തേരോട്ടം 
ഇതിന്റെ പേരോ പടയോട്ടം
അരങ്ങൊരുങ്ങാമണിഞ്ഞൊരുങ്ങാം 
അടിപൊളിയായിട്ടാടീടാം 
അരങ്ങൊരുങ്ങാമണിഞ്ഞൊരുങ്ങാം 
അടിപൊളിയായിട്ടാടിപ്പാടീടാം
(മായം മറിമായം...)

എട്ടും പതിനെട്ടും 
അടവെല്ലാമെല്ലാം കൂട്ടാം 
പാളിപ്പോയാല്‍ പൊല്ലാപ്പ് 
പിന്നെത്തീരാ ഗുലുമാല്
തൊന്തരവയ്യോ ആശാനേ 
നിന്‍ തിരുശരണം ഈശാനേ
അറഞ്ഞു തുള്ളാം അറിഞ്ഞു പാടാം 
നനഞ്ഞു പോയാല്‍ കുളിച്ചു കേറാം
അറഞ്ഞു തുള്ളാം അറിഞ്ഞു പാടാം 
നനഞ്ഞു പോയാല്‍ കുളിച്ചു കേറീടാം
(മായം മറിമായം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayam marimayam

Additional Info

Year: 
2001

അനുബന്ധവർത്തമാനം