നിലാവിൻ ഗീതം

നിലാവിന്‍ ഗീതം പാടാം 
ആതിരാപ്പൂവായ് വിരിയാം
തൂമന്ദഹാസവും നിന്നംഗരാഗവും
മധുവിധുവിലാദ്യ രാവില്‍ 
എന്റെ സ്വന്തമാകുവാന്‍
നിലാവിന്‍ ഗീതം പാടാം 
ആതിരാപ്പൂവായ് വിരിയാം

സ്വര്‍ഗ്ഗലതപോലെ നീ പടരൂ മൃണാളിനീ 
പ്രേമമുരളീരവങ്ങളില്‍ 
മനോജ്ഞരാഗം കേട്ടില്ലേ
അലിവിന്റെ തീരങ്ങള്‍ പൂകാം സഖീ
നിലാവിന്‍ ഗീതം പാടാം 
ആതിരാപ്പൂവായ് വിരിയാം

നിന്‍മൊഴിയിലെന്തിനായ് 
അഴലും പരാതിയും
എന്റെ മടിയില്‍ മയങ്ങുമോ
വസന്തവീണപ്പെണ്ണഴകേ
ആദ്യാഭിലാഷങ്ങള്‍ ചൊല്ലൂ സഖീ

നിലാവിന്‍ ഗീതം പാടാം 
ആതിരാപ്പൂവായ് വിരിയാം
തൂമന്ദഹാസവും നിന്നംഗരാഗവും
മധുവിധുവിലാദ്യ രാവില്‍ 
എന്റെ സ്വന്തമാകുവാന്‍
നിലാവിന്‍ ഗീതം പാടാം 
ആതിരാപ്പൂവായ് വിരിയാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilaavin geetham