മംഗള ശ്രീരംഗവേദിയിൽ

ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;
അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ

മംഗളശ്രീരംഗ വേദിയില്‍ 
അനാദിവേദ സ്വരമായ്
അക്ഷരപ്പൊരുളേ എന്നിലുണര്‍ന്നു നീ
ആദിസംക്രാന്തിയിൽ
മംഗളശ്രീരംഗ വേദിയില്‍ 
അനാദിവേദ സ്വരമായ്

സാഗരമൗനം ശ്രുതിയായ് മാറി
ദേവാംഗ നടനമുറഞ്ഞു
മായായവനികയ്ക്കപ്പുറം ഏതോ
മാധവമുരളിക പാടി
മാനസപൂജാമന്ത്രം
മംഗളശ്രീരംഗ വേദിയില്‍ 
അനാദിവേദ സ്വരമായ്

ജീവനരാഗം മൃദുവായ് പെയ്തു
വാസന്തലതകളുണര്‍ന്നു
ദേവീഹൃദയതരംഗമായ് അഴകിന്‍
സംഗമപല്ലവി മുഴങ്ങി
ശ്രീലകവാതില്‍ തുറന്നു

മംഗളശ്രീരംഗ വേദിയില്‍ 
അനാദിവേദ സ്വരമായ്
അക്ഷരപ്പൊരുളേ എന്നിലുണര്‍ന്നു നീ
ആദിസംക്രാന്തിയിൽ
മംഗളശ്രീരംഗ വേദിയില്‍ 
അനാദിവേദ സ്വരമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mangala sreeranga vedhiyil