പകലിന്റെ പൂങ്കവിൾ

പകലിന്റെ പൂങ്കവിള്‍ വാടി
ഇരുളിന്റെ യാമം തുടങ്ങി
നീളും നിഴലും കണ്ണീര്‍ക്കുമ്പിളും
അമ്പിളിക്കുഞ്ഞും മാത്രം
നിനക്കു വാഴാന്‍ പെരുവഴി മാത്രം
പകലിന്റെ പൂങ്കവിള്‍ വാടി
ഇരുളിന്റെ യാമം തുടങ്ങി

എങ്ങാണിനിയൊരു കൂടാരം
നിനക്കെങ്ങാണിത്തിരി കൈവെളിച്ചം
നിന്‍ ദുഃഖസാഗരം താണ്ടുവാന്‍ പോരുമോ
കാലം തുഴയും തങ്കത്തോണി 
തങ്കത്തോണി
പകലിന്റെ പൂങ്കവിള്‍ വാടി
ഇരുളിന്റെ യാമം തുടങ്ങി

എങ്ങിനെ യാത്രചൊല്ലും ഞാൻ
നിന്നോ‌ടെന്തിനി സാന്ത്വനമോതും
ഒരു നല്ല നാളെയായ് പുലരും വീണ്ടും
നിന്നില്‍ തേങ്ങുമീ ശ്യാമരാത്രി
ശ്യാമരാത്രി 

പകലിന്റെ പൂങ്കവിള്‍ വാടി
ഇരുളിന്റെ യാമം തുടങ്ങി
നീളും നിഴലും കണ്ണീര്‍ക്കുമ്പിളും
അമ്പിളിക്കുഞ്ഞും മാത്രം
നിനക്കു വാഴാന്‍ പെരുവഴി മാത്രം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakalinte poonkavil