കലാവതി മനോഹരി

ആ...
കലാവതീ മനോഹരീ 
നിലാവുപോല്‍ വരൂ
കിനാവിലെന്‍ സിത്താറിലെ 
സ്വരങ്ങളായ് വരൂ
കലാവതീ മനോഹരീ 
നിലാവുപോല്‍ വരൂ

പ്രേമസഞ്ചാരികള്‍ നിന്റെ തരംഗതാളം
തേടുമീ രാത്രിയില്‍...
കിന്നരന്റെ പാനപാത്രം...
കിന്നരന്റെ പാനപാത്രം നിറയുകയായ്
കലാവതീ മനോഹരീ
നിലാവുപോല്‍ വരൂ

സ്നേഹസല്ലാപമായ് മോഹമൃദംഗമേളം
തൂകുമീ വേദിയില്‍... 
സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി...
സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി വീണയുമായ്

കലാവതീ മനോഹരീ 
നിലാവുപോല്‍ വരൂ
കിനാവിലെന്‍ സിത്താറിലെ 
സ്വരങ്ങളായ് വരൂ
കലാവതീ മനോഹരീ 
നിലാവുപോല്‍ വരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalavathi manohari