നേരം പോയ് നേരം പോയ്
തെന്നിത്തെന്നിപ്പോകും കാലം
പോയിത്തീരാ ദൂരം
താളം തെറ്റിത്തിരയാനോ
തീരത്തണയാനോ
മിന്നിത്തെളിഞ്ഞൊരു വാനിൽ
തേടുന്നുണ്ടേ താരം
മേഘം മൂടി മറയാനോ
വെട്ടം പകരാനോ
നേരം പോയ് നേരം പോയ്
തീരെത്തീരെ പോരാ വേഗം
തീരെത്തീരെ പോരാ വേഗം
നീ പോകും വിധിയുടെ യാനം
നേരം പോയ് നേരം പോയ്
കാതം തോറും കുറയുന്നോ നീ
കാണും കഥയുടെ ദൂരം നീ
തേടും കനവുകൾ അകലെയകലെയകലേ ...
അതിരിടാതെ നീ അലഞ്ഞോ
പലരുടെ വഴിയിൽ
പല കിനാക്കളെ മറന്നോ
പകുതിയിൽ വെറുതേ
ഇവിടെയിവിടെ വകഞ്ഞു നിറഞ്ഞു തെരുവുകൾ
വഴികൾ നിറയെ നിഴലിൻ വെയിലിൻ തിരിവുകൾ
സമയനദിയിൽ ഒഴുകിയൊഴുകി പലപല
നിമിഷകണങ്ങൾ ഒളിഞ്ഞുമറഞ്ഞു പോകെപ്പോകെ
കാറ്റിന്നും കയ്യെത്താ വേഗത്തെ
തേടുന്നോ പറക്കുവാൻ
എന്നിട്ടും പോരാതെ വൈകുന്നു
കാലത്തെ തടുക്കുവാൻ
എവിടെയെവിടെ കഴിയും ഒടുവിൽ തലവരകൾ
നേരം പോയ് നേരം പോയ്
തീരെത്തീരെ പോരാ വേഗം
നേരം പോയ് നേരം പോയ്
തേടും കനവുകൾ അകലെയകലെയകലേ ...