നീയേ നെഞ്ചിൽ

നീയേ നെഞ്ചിൽ
ഞാവൽച്ചുണ്ടാൽ
നീലം തൊടാൻ നേരമെന്തേ

വാതിൽ മുന്നിൽ
മേലേ നിന്നും
ആരോ മുകിൽ
നോവ് തൂകീ

മാരൻ വണ്ടായി
ഞാനോ ചെണ്ടായി
തേനെൻ ഇതൾവിരൽ നൽകേ
കോളങ്ങുണ്ടായി നീരമ്പായി
വീണ് നമ്മിൽ തുടലുകളായി

(നീയേ)

കനവുകളാൽ നാമെഴുതി വീശും
കവിതമാഞ്ഞീ നനവ് വീഴേ
മുറിവുകളാൽ ആ രതിമയൂരം
പുളയുകയായ് തീമഴയിലാഴെ

(നീയേ)

മഴവലയിൽ നീ തടവിലായാൽ
പിടയുമേ ഞാൻ ഇരുളിലാകെ
മഴയകലെ രാപ്പറവയായാൽ
തഴുകിടുമേ പൂവുടലിലേറേ

(നീയേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeye Nenjil

Additional Info

Year: 
2022

അനുബന്ധവർത്തമാനം