നീലനിലാവിൻ പാൽക്കടലിൽ

നീലനിലാവിൻ പാൽക്കടലിൽ 
നീണ്ട കിനാവിൻ കളിയോടത്തിൽ 
രാത്രിയിൽ ഇന്നലെ രാത്രിയിൽ 
തേടി അലഞ്ഞു ഞാൻ - നിന്നെ
തേടി അലഞ്ഞു ഞാൻ 
ഓഹൊ - പകർന്നു തന്നു ജീവിതമധുരം 
പകർന്നു തന്നു നീ - പകർന്നു തന്നു നീ
മധുരം പകർന്നു തന്നു നീ

പൊടിമീൻ നിരകളുറങ്ങുമ്പോൾ 
തിരമാലകളുമുറങ്ങുമ്പോൾ 
തുഴഞ്ഞു പോയ്‌ നാമാരും കാണാതെ 
ഏഴാംകടലകലെ -.നാം ഏഴാംകടലകലെ
ഓഹൊ - പകർന്നു തന്നു ജീവിതമധുരം 
പകർന്നു തന്നു നീ - പകർന്നു തന്നു നീ
മധുരം പകർന്നു തന്നു നീ

ഏഴു കടലിനും അക്കരെ നിൽക്കും അഴകിന്നരമനയിൽ 
വസന്ത കന്യകൾ എതിരേൽക്കുന്നു പൂത്താലവുമായി 
പുതു പൂത്താലവുമായി 

നീല നിലാവിൻ പാൽക്കടലിൽ 
നീണ്ട കിനാവിൻ കളിയോടത്തിൽ 
രാത്രിയിൽ ഇന്നലെ രാത്രിയിൽ തേടി അലഞ്ഞു ഞാൻ 
നിന്നെ തേടി അലഞ്ഞു ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neelanilaavin paalkkadalil

Additional Info

Year: 
1971
Lyrics Genre: 

അനുബന്ധവർത്തമാനം