കാട്ടിലിരുന്ന് വിരുന്നു വിളിക്കും
കാട്ടിലിരുന്നു കാ കാ
കാട്ടിലിരുന്നു വിരുന്നു വിളിക്കും
കാക്കത്തമ്പുരാട്ടീ - എന്റെ
കാക്കത്തമ്പുരാട്ടീ (കാട്ടിലിരുന്നു..)
കഴിഞ്ഞ രാത്രിയിലീ വഴി വന്നോ
കണ്ടാൽ നല്ലൊരു പയ്യൻ
കണ്ടാൽ നല്ലൊരു പയ്യൻ (കാട്ടിലിരുന്നു.)
ചുണ്ടിലെപ്പോഴും പുഞ്ചിരിയാണ്
ചുരുണ്ട മുടിയാണ് അയ്യയ്യോ
ചുരുണ്ട മുടിയാണ്
മനസ്സു നിറയെ - മനസ്സു നിറയെ
പൂവുകളാണ്
മധുരക്കനിയാണ് - അവനൊരു
മധുരക്കനിയാണ് (കാട്ടിലിരുന്നു..)
കൺപുരികപ്പീലികൾ കൊണ്ടനുരാഗ-
ലേഖനമെഴുതുമ്പോൾ - അനുരാഗ
ലേഖനമെഴുതുമ്പോൾ
ഒളിച്ചിരുന്നൊരു
ഒളിച്ചിരുന്നൊരു സ്വപ്നം കാണാൻ
ഒരുത്തിയിവളാണ് - എന്നും
ഒരുത്തിയിവളാണ് (കാട്ടിലിരുന്നു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kaattilirunnu virunnu vilikkum
Additional Info
ഗാനശാഖ: