അമൃതകിരണൻ ദീപം കെടുത്തി
അമൃതകിരണൻ ദീപം കെടുത്തി
ആകാശതാരങ്ങളുറങ്ങി ഉറങ്ങി
ആകാശതാരങ്ങളുറങ്ങി (അമൃത..)
നീലനേത്രങ്ങളിലെ സ്വപ്നസുന്ദരികളേ
നിങ്ങളുറങ്ങാത്തതെന്തേ
നിങ്ങളുറങ്ങാത്തതെന്തേ എന്തേ (2)
മന്മഥവിരുന്നിനു ചുണ്ടുകളൊരുക്കിയ
മകരന്ദപാത്രമിതാർക്കു വേണ്ടി (2)
ഗാനോപചാരത്തിനെത്തുന്ന നിന്നുടെ
പ്രാണാധിനായകൻ ആരു തോഴീ (2) (അമൃത..)
വിരലിൻ തുമ്പുകൾ വീണയിലുണർത്തുന്ന
വിരഹിണി സംഗീതമാർക്കു വേണ്ടി
കോമളസങ്കല്പം പൂജക്കൊരുക്കിയ
താമരമാലകൾ ആർക്കു വേണ്ടി (2) (അമൃത..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
amruthakiranan deepam keduthi