നീലാകാശക്കൂടാരത്തിൻ മേലേ

നീലാകാശക്കൂടാരത്തിൻ മേലേ
വാഴാനായി സ്വപ്നത്തേരിൽ വന്നു നാം
നീലാകാശക്കൂടാരത്തിൻ മേലേ
വാഴാനായി സ്വപ്നത്തേരിൽ വന്നു നാം
വെറുതെ കനൽക്കൂടായി മാറുന്നു
ഇരുൾ മൂടുന്നൂ ജന്മങ്ങൾ
നീലാകാശക്കൂടാരത്തിൻ മേലേ
വാഴാനായി സ്വപ്നത്തേരിൽ വന്നു നാം

പറന്നെങ്ങു നമ്മൾ പോകണം
പകൽ ചില്ല തേടുവാൻ
ഇളം തുവൽ പോലുമിന്നിതാ
കനം തൂങ്ങി നിൽക്കയായ്
ഇടനെഞ്ചിൽ  നീറുന്നു മോഹങ്ങൾ
വിട ചൊല്ലും ജീവൻറെ താപങ്ങൾ
ആർ ചെയ്ത പാപം പേറുന്നു നമ്മൾ
നീലാകാശക്കൂടാരത്തിൻ മേലേ
വാഴാനായി സ്വപ്നത്തേരിൽ വന്നു നാം
നീലാകാശക്കൂടാരത്തിൻ മേലേ
വാഴാനായി സ്വപ്നത്തേരിൽ വന്നു നാം
വെറുതെ കനൽക്കൂടായി മാറുന്നു
ഇരുൾ മൂടുന്നൂ ജന്മങ്ങൾ
നീലാകാശക്കൂടാരത്തിൻ മേലേ
വാഴാനായി സ്വപ്നത്തേരിൽ വന്നു നാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Neelaakaashakoodaarathin mele