കന്നിപ്പാടം വിതച്ചതും ഏനാ
കന്നിപ്പാടം വിതച്ചതും ഏനാ
കണ്ണും നട്ടു കാത്തിരുന്നതേനാ
പൊന്നാര്യൻ വിളഞ്ഞപ്പൊ പൊങ്കതിരു തികഞ്ഞപ്പൊ
കൊയ്തെടുത്തു മറഞ്ഞവൻ ഓനാ
പഞ്ചാരവാക്കു ചൊല്ലി പഞ്ചവർണ്ണപ്പൈങ്കിളിയായ്
നെഞ്ചിനുള്ളം നിറച്ചതും ഓളാ
കണിക്കൊന്ന പൂത്തല്ലോ മണിച്ചില്ല പാടുന്നെ
തളിർക്കാന്തി കാണാനായി ചാരെ വന്നു ഞാൻ
പുലർക്കാലമായല്ലൊ പൊടിമഞ്ഞു തൂവുന്നേ
കിനാവിൻ്റെ വാതിൽ ചാരി ദൂരെ നിന്നു ഞാൻ
തെന്നിത്തെന്നി പറക്കുന്ന പരുന്തെ
മിന്നി മിന്നി മറയുന്നതെവിടെ?
സഞ്ചാരം തുടങ്ങിനി നെഞ്ചോരം
കനത്താലുമെന്നോളം വരുമോ നീ പരുന്തേ
കല്ല്യാണക്കുറിയുടെ കണ്ണീരിൻ കലക്കങ്ങൾ
വെണ്ണീരിലെരിഞ്ഞൊടുങ്ങുന്നെ
കന്നിപ്പാടം വിതച്ചതും ഏനാ
കണ്ണും നട്ടു കാത്തിരുന്നതേനാ
പൊന്നാര്യൻ വിളഞ്ഞപ്പൊ പൊങ്കതിരു തികഞ്ഞപ്പൊ
കൊയ്തെടുത്തു മറഞ്ഞവൻ ഓനാ
പഞ്ചാരവാക്കു ചൊല്ലി പഞ്ചവർണ്ണപ്പൈങ്കിളിയായ്
നെഞ്ചിനുള്ളം നിറച്ചതുമൊളാ