നളദമയന്തി കഥയിലെ
നളദമയന്തി കഥയിലെ അരയന്നം പോലെ..
കുണുങ്ങി കുണുങ്ങി പോകും പെണ്ണേ
പൂമിഴിയാളേ.. മലർമിഴിയാളേ.....
ഒരു മണിമണ്ഡപത്തിൽ ഒരു ശുഭമുഹൂർത്തത്തിൽ
നവയുവദമ്പതികൾ ഞാനും നീയും....
മദനലഹരി മിഴിയിലിഴയും സുന്ദരി പൊൻപൂവേ..
അരുണകിരണം കവിളിലലിയും ചെമ്പക പെൺപൂവേ..
പ്രിയസല്ലാപം അതൊരുല്ലാസം സുമുഖീ.. സുരുചീ..
ഈണവും മൂളി താനവും പാടി അരികിലൊഴുകിവായോ
മധുമൊഴിയാളേ....
(നളദമയന്തി)
അധരമധുരമലരിലുറയും പുഞ്ചിരിത്തേനുണ്ണാൻ..
തരളനയനം അലസമുതിരും പൂനിലാപ്പാലുണ്ണാൻ...
എനിക്കാവേശം അതൊരുന്മാദം അഴകേ... കുളിരേ...
നിന്നെയും തേടി തന്നനം പാടി അരികിൽവരുന്നു ഞാനും
മലർമിഴിയാളെ....
(നളദമയന്തി)
_____________________________________
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Naladamayanthi Kadhayile
Additional Info
ഗാനശാഖ: