മഞ്ഞിൻ തേരേറി

മഞ്ഞിൻ തേരേറി...
ഓ.. കുളിരണ് കുളിരണ്
തെയ്യം തിറയാടി...
ഓ.. ചിലുചിലെ ചിലുചിലെ

ചെല്ലക്കാറ്റേ മുല്ലപൂങ്കാറ്റേ
ഇതുവഴി കുളിരലയും കൊണ്ടേ വാ...
ഒരുപിടിമണമൊരുചെറുതരിമണ
മൊരുപിടിമണമൊരുചെറുതരിമണം (മഞ്ഞിൻ)

കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം
ഓ ഓ ഓ
കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം
താലീപീലി താളംതുള്ളി നീരോടുന്നേരം
മൂടില്ലാത്താളിയും മുക്കുറ്റിപ്പായലും
മുങ്ങിയും പൊങ്ങിയും നീന്തുന്നനേരം
ഒരുതളിരല ഒരുചെറുകുളിരല
ഒരുതളിരല ഒരുചെറുകുളിരല (മഞ്ഞിൻ)

ഏഴാംകടവിൽ ഞാനും നീയും നീരാടുന്നേരം
ഓ ഓ ഓ
വെള്ളം തെന്നി ഉള്ളം മിന്നി നീരാടുന്നേരം
ആളുകൾ കാണാതെ ആണുങ്ങൾ കാണാതെ
ആടകളോരോന്നും മാറുന്ന നേരം
മതിമതിമതി അരുതരുതിനിമതി
മതിമതിമതി അരുതരുതിനിമതി (മഞ്ഞിൻ)

 

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
manjin thereri

Additional Info