നേരംപോയ്‌ നേരംപോയ്‌ നട കാളേ

നേരംപോയ്‌ നേരംപോയ്‌ നട കാളേ വേഗം
വെയില്‍ മാനത്തെത്താറായ് പൂട്ടണമീ കണ്ടം
വലത്തേ വാ ഇടത്തേ വാ നമുക്കീ
തേനാരിപ്പൂങ്കണ്ടം പൂട്ടിയൊരുക്കണ്ടേ
നേരംപോയ്‌ നേരംപോയ്‌ നട കാളേ വേഗം
വെയില്‍ മാനത്തെത്താറായ് പൂട്ടണമീ കണ്ടം

കട്ടകള്‍ തല്ലിയുടയ്ക്കാന്‍ കുത്തു വരമ്പ് പിടിക്കാന്‍
കട്ടകള്‍ തല്ലിയുടയ്ക്കാന്‍ കുത്തു വരമ്പ് പിടിക്കാന്‍
പോവിനോ ഹോയ്
വെളുത്തയും കുഞ്ഞിപ്പെണ്ണും വെള്ളം തേവി വിട്
വലത്തേ വാ ഇടത്തേ വാ നമുക്കീ
തേനാരിപ്പൂങ്കണ്ടം പൂട്ടിയോരുക്കെണ്ടേ
ഓ നേരംപോയ്‌ നേരംപോയ്‌ നട കാളേ വേഗം
വെയില്‍ മാനത്തെത്താറായ് പൂട്ടണമീ കണ്ടം

നത്തകള്‍ കൊത്തിവിഴുങ്ങാന്‍ എത്തിയ പറവകള്‍ എല്ലാം
നത്തകള്‍ കൊത്തിവിഴുങ്ങാന്‍ എത്തിയ പറവകള്‍ എല്ലാം മാറീനോ ..ഹോയ്
മരത്തടി ചാലുകള്‍ കൂട്ടി പാടമൊരുക്കണ്ടേ
ഓഹോഹോ മരത്തടി ചാലുകള്‍ കൂട്ടി പാടമൊരുക്കണ്ടേ
വലത്തേ വാ ഇടത്തേ വാ നമുക്കീ
തേനാരിപ്പൂങ്കണ്ടം പൂട്ടിയോരുക്കെണ്ടേ

ഓഹോഹോ നേരംപോയ്‌ നേരംപോയ്‌
നട കാളേ വേഗം
വെയില്‍ മാനത്തെത്താറായ് പൂട്ടണമീ കണ്ടം
വലത്തേ വാ ഇടത്തേ വാ നമുക്കീ
തേനാരിപ്പൂങ്കണ്ടം പൂട്ടിയൊരുക്കണ്ടേ

Nerampoy Nerampoy Nada Kaale - Rowdy Ramu