ഗാനമേ പ്രേമഗാനമേ

ഗാനമേ പ്രേമഗാനമേ
ഇന്നേതു മാര രഞ്ജിനി തൻ വീണയിൽ
വന്നുണർന്നൂ ഹോയ്, രാഗഭാവതാളങ്ങളെ
രാഗമേ ജീവരാഗമേ
ഇന്നേതു മാരകാകളി തൻ വേണുവിൽ
വന്നുണർന്നൂ ഹോയ്, നാദഗീതമേളങ്ങളെ

ജന്മങ്ങളായ് ജീവതന്തിയിൽ
തുളുമ്പും സംഗീതമേ
ചൈതന്യമായി സങ്കൽപ്പമായി
തുടിക്കും സൌരഭ്യം നീയെന്നുമെന്നുള്ളിൽ

ഗാനമേ പ്രേമഗാനമേ
ഇന്നേതു മാരരഞ്ജിനി തൻ വീണയിൽ
വന്നുണർന്നൂ ഹോയ്.. രാഗഭാവതാളങ്ങളെ

സ്വപ്നങ്ങളായെന്റെ ചിന്തയിൽ
തിളങ്ങും ശൃംഗാരമേ
താരുണ്യമായി ലാവണ്യമായി
ജ്വലിക്കും സൌന്ദര്യം നീയെന്നുമെൻ‌മുന്നിൽ

രാഗമേ ജീവരാഗമേ
ഇന്നേതു മാരകാകളി തൻ വേണുവിൽ
വന്നുണർന്നൂ ഹോയ്, നാദഗീതമേളങ്ങളെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ganame prema ganame

Additional Info