നാഗമല്ലികയാടിയുലയും

 

നാഗമല്ലികയാടിയുലയും രാഗസാഗരതീരം
തേടി വന്നവളേ (2)
എന്തിനെന്റെ കിനാവിനിന്നൊരു
പ്രണയചുംബനമായ്
രാസലീലാഗാനമായ് എന്തിനൊഴുകി നീ
മോഹത്തിൻ പാദസരത്തിൻ മണിനാഗക്കല്ലുണ്ടോ
സ്വപ്നങ്ങൾ പുളയും നിനവിൽ തിരുനാഗക്കളമുണ്ടോ
ഒന്നു പുണരുമ്പോൾ ഞാൻ
നിന്നിലുണരുമ്പോൾ
നിന്റെയടിമുടി പൂത്തൊരഴകിൻ അടിമയായ് മാറീ
ഞാൻ അടിമയായ് മാറീ
(നാഗമല്ലി...)

ചന്ദ്രികയിൽ ചന്ദനഗന്ധം
രാമഴയിലൊരുന്മാദം
നിൻ മൊഴിയിൽ പോലും
ഗന്ധർവസ്വരമന്ത്രം
നിന്നെയറിയുമ്പോൾ ഞാൻ
നിന്നിലലിയുമ്പോൾ
മദനയാമം തിരിയുഴിഞ്ഞൊരു
നാഗപഞ്ചമിയായ് അനുരാഗപഞ്ചമിയായ്
(നാഗമല്ലിക..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nagamallika aadiyulayum