മുത്തായ മുത്താണ്
മുത്തായ മുത്താണ് മാണിക്ക്യക്കല്ലാണു
മുത്തായ മുത്താണ് മാണിക്ക്യക്കല്ലാണു
മോഹക്കനിയാണു
ഇവൾ സ്വത്തായ സ്വത്താണ്
മാരനു നേദിച്ച മദന വിരുന്നാണ്
ഇവൾ മദന വിരുന്നാണ്
പുഞ്ചിരി പാലൊളി ചന്ദ്രിക തൂകുന്ന
പതിനാലാം രാവാണു ഇവൾ
മൊഞ്ചു നിറഞ്ഞാകെ എങ്കി മറിയുന്ന തങ്കത്തിടമ്പാണു
ഇവൾ തങ്കത്തിടമ്പാണു
(മുത്തായ...)
മഴവില്ലിനഴകാണു മിഴി രണ്ടും മലരാണ് മൊഴിയിലു തേനാണ്
കനകത്തിൻ കവിളാണു കാരക്കഴുത്താണ്
ചുണ്ടത്ത് തക്കാളി ചോപ്പാണു
ചുണ്ടത്ത് തക്കാളി ചോപ്പാണു
തിളങ്ങുന്ന പുതുനാരിക്കിണ ചേരാൻ പുതുമാരൻ
ഖുശിയാലേ ചിരി തൂകി വരണുണ്ടല്ലോ
ഖുശിയാലേ ചിരി തൂകി വരണുണ്ടല്ലോ
നാത്തൂന്മാരെ വരവേൽക്കൂ
നാരിമണികളേ കുരവയിടൂ
നാത്തൂന്മാരെ വരവേൽക്കൂ
നാരിമണികളേ കുരവയിടൂ
ജോറിമ്പ പുതുപെണ്ണ് ചമയം കൊണ്ടേ
താരമ്പൻ തുടി കൊട്ടി പുളകം കൊണ്ടേ (2)
അത്തറിൻ മണമുള്ള മെത്തയിൽ കിടന്നിനി
മുത്തങ്ങൾ കൈമാറാൻ ഒരുങ്ങിക്കോ (2)
പൂമണിയറയിലെ പുതു മണവാളന്റെ പുന്നാര പുളപ്പാണ്
പകിട കളിക്കണ കണ്ണാണ്
പുലരിയുദിക്കണ കവിയാണ്
കൊഞ്ചും പ്രാവു കണക്കാണു
കൊഞ്ചും പ്രാവു കണക്കാണു
പൂമണിയറയിലെ പുതു മണവാളന്റെ പുന്നാര പുളപ്പാണ്
പകിട കളിക്കണ കണ്ണാണ്
പുലരിയുദിക്കണ കവിയാണ്
കൊഞ്ചും പ്രാവു കണക്കാണു
കൊഞ്ചും പ്രാവു കണക്കാണു
(മുത്തായ മുത്താണ്..)