കരയിൽ പിടിച്ചിട്ട
കരയിൽ പിടിച്ചിട്ട കരിമീൻ പോലിപ്പോൾ
കരഞ്ഞു പിടയുന്ന പൂങ്കിളീ
ഖൽബിലിതു വരെ കാത്ത മൊഹബ്ബത്തിൻ
ബഹറു തീ പിടിച്ചെരിഞ്ഞുവോ
പൂതി പൂക്കേണ്ട നാളിൽ മദനപ്പൂ മാറിലെയ്യേണ്ട രാത്രിയിൽ
ഏതൊരിബിലീസു ചെയ്ത ഗുലുമാലിൽ സുറുമ മിഴികൾ നനഞ്ഞു പോയ്
പെരുന്നാളിൽ പൊൻ പിറ കണ്ടത്
മാറത്തോ പെണ്ണിന്റെ കവിളത്തോ
പുന്നാര കന്നിക്കു ചന്തം
ഏലസ്സോ കസവിട്ട പട്ടു ഖമീസോ
മണവറയിൽ നീയണഞ്ഞത്
ബീവി കണക്കോ ഒരു ഹൂറി കണക്കോ
സിരയെല്ലാം ചൂടു പിടിക്കുമ്പം ദാഹിച്ചോ
ആവേശം മുട്ടി വിളിക്കും...
കനിമുത്തു കിളിയായ പൂമോളേ
നീ കടക്കണ്ണാൽ അട്ടിമറി നടത്തിയുള്ളിൽ
കടക്കണ്ണാൽ അട്ടിമറി നടത്തിയുള്ളിൽ
ഇനി നീട്ടി കത്തുമീ വിളക്കിന്റെ തിരി താഴ്ത്തി
നിന്നെ ഞാൻ പുണരട്ടെ മുഖം പൊത്തീ
നിന്നെ ഞാൻ പുണരട്ടെ മുഖം പൊത്തീ
നിന്നെ ഞാൻ പുണരട്ടെ മുഖം പൊത്തീ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karayil pidichitta
Additional Info
ഗാനശാഖ: