മുല്ലപ്പൂമണമുതിർക്കും കുളിർകാറ്റേ
മുല്ലപ്പൂമണമുതിര്‍ക്കും കുളിര്‍കാറ്റേ
മുളംകാടിന്‍ മുണ്ടുലയ്ക്കും കുസൃതിക്കാറ്റേ
കൊളുന്തുനുള്ളും യുവതികളെ തഴുകിവരും
നീയെന്റെ കരളെടുത്ത കാമുകനെ കണ്ടോ
(മുല്ലപ്പൂമണമുതിര്‍ക്കും......)
മുത്തോലക്കുട ചൂടി മയില്‍പ്പീലിക്കതിർ ചൂടി
മാലപ്പൂക്കാവടി നീയാടിയപ്പോള്‍
നിന്റെ യൗവനക്കനവിന്‍ തിരുമുറ്റത്തെങ്ങാനും
എന്റെ കാമദേവനെ നീ കണ്ടോ
അവനെയ്ത ഏഴുമുനപ്പൂവമ്പു കണ്ടോ
(മുല്ലപ്പൂമണമുതിര്‍ക്കും......)
ഹോയ് ഹോയ് ഹോയ്
നെല്ലോലപ്പട്ടുചൂടി ഇളംതൂവല്‍ മുടിചൂടി
മാരിപ്പൂവേലകള്‍ നീയാടിയപ്പോള്‍
നിന്റെ വെള്ളിത്തേരു പോകും പാതവക്കിലെങ്ങാനും
എന്റെ പ്രാണേശ്വരനെ നീ കണ്ടോ
അവനാടും പുഷ്പനൃത്തമെങ്ങാനും കണ്ടോ
(മുല്ലപ്പൂമണമുതിര്‍ക്കും......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mullappoomanamuthirkkum
Additional Info
ഗാനശാഖ: