ചിരി കൊണ്ടു ചിരിയെ

 

ചിരി കൊണ്ടു ചിരിയെ പൊതിയുമ്പോൾ നിന്നിൽ
ചിറകുള്ള സ്വപ്നങ്ങൾ വിടരുന്നു
മിഴി കൊണ്ടു മിഴിയെ ക്ഷണിയ്ക്കുമ്പോൾ നിന്നിൽ
മദം കൊണ്ട മോഹങ്ങളണയുന്നു
നിന്നിൽ മദം കൊണ്ട മോഹങ്ങളണയുന്നു

വയനാടൻ‌ കാടിന്റെ കുളിരൂറും ലാവണ്യം
മേനിയിൽ ചാർത്തിയ രാഗവതീ നിന്റെ
ദാഹവസന്തത്തിൻ രാസഗൃഹത്തിലെ
മോഹ മുന്തിരിനീരു തരൂ
അതിന്റെ മധുരം നുകരട്ടെ
ഞാനായിരം ലഹരിയിലലിയട്ടെ
(ചിരി കൊണ്ടു ....)

വയലേലപ്പാട്ടിന്റെ മിഴിവേറും ലാളിത്യം
വാരിച്ചൂടിയ മോഹവതീ നിന്റെ
കാമയൌവ്വനത്തിൻ ചാരുതലത്തിലെ
രാസപ്പൂവുകൾ ചൂടിവരൂ
അതിന്റെ ഗന്ധം നുകരട്ടെ
എന്നിൽ ആയിരം ഭാവങ്ങൾ വിടരട്ടെ
(ചിരി കൊണ്ടു ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chiri kondu chiriye

Additional Info

അനുബന്ധവർത്തമാനം