കിഴക്കു മഴവിൽപ്പൂ വിശറി
കിഴക്കു മഴവിൽപ്പൂവിശറി
പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര്
സുന്ദരവിശറിയിൽ പൊൻരാമച്ചം
പൊന്നിൻകുടത്തിന്നാഭരണം
സൂര്യന്റെ വൈഡൂര്യത്തേരിൽ കെട്ടിയ
സ്വർണ്ണമുടിപ്പൂ ഇറുത്തെടുത്ത്
ആ പൂവുകൾ ജപിച്ചിട്ടു നീരാടിയെത്തുന്ന
പുഷ്പിണിയാകും പ്രിയസന്ധ്യേ
നിന്നെ തൃക്കാക്കരയിൽ തൊഴുതു വരും
തൃത്താപ്പൂ കൊണ്ട് പൊതിയട്ടെ
(കിഴക്കു മഴവിൽപ്പൂവിശറി.....)
ആ......
ചന്ദ്രന്റെ ചന്ദനപ്പന്തലിനുള്ളിലെ
ചന്ദ്രകാന്തക്കൽ ഉതിർത്തെടുത്ത്
ആ കല്ലുകൾ കോർത്തിട്ട താലിയണിഞ്ഞെത്തുന്ന
കാമപതിയാം പ്രിയസന്ധ്യേ
നിന്നെ തിരുനാവായയിൽ കുളിച്ചു വരും
തെന്നലിൻ കുളിരല ചാർത്തട്ടെ...
(കിഴക്കു മഴവിൽപ്പൂവിശറി.......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kizhakku mazhavil poo
Additional Info
ഗാനശാഖ: