മെയ്യിൽ പൊന്മണി നാദം
ആ.....
ക്രീഡാവിലാസരാത്രി
വിടരും കിനാവിൻ വീഥി
എന്നോമൽ നൂപുരങ്ങൾതൻ
ഉല്ലാസവീഥികൾ
മെയ്യിൽ പൊന്മണി നാദം
ഇഴഞ്ഞെന്നെ ചുറ്റുന്ന നേരം
എന്നുള്ളിൽ നാദങ്ങൾ കേൾപ്പൂ
രതിസൂനമായ് ഒന്നെന്നെ മാറ്റൂ
പുളകം കൊണ്ടെന്നെ മൂടൂ
(മെയ്യിൽ...)
താളം നെഞ്ചിൽ മുറുകുന്നൂ
നാളം കണ്ണിൽ ഇളകുന്നൂ
ഹാ താളം നെഞ്ചിൽ മുറുകുന്നൂ
നാളം കണ്ണിൽ ഇളകുന്നൂ
മൗനം എന്നിലെ മൗനം
പാടുന്ന നേരം
ദാഹം ഉള്ളിലെ ദാഹം
കൂടുന്ന നേരം
താരുണ്യത്തിൻ താളം കൊള്ളാം
ഒരൂ മെയ്യിൻ ഗന്ധം ചൂടാൻ
ഹാ താളം നെഞ്ചിൽ മുറുകുന്നൂ
നാളം കണ്ണിൽ ഇളകുന്നൂ
ഞാനൊരു മുന്തിരി ചഷകം
മധുരം നിറയുന്ന ചഷകം
ഹേയ് ഞാനൊരു മുന്തിരി ചഷകം
മധുരം നിറയുന്ന ചഷകം
തുളുതുളെ തുളുമ്പും യാമിനിയിൽ
കുളിരുമായ് പടരും നീലിമയിൽ
ചുണ്ടിനോടു ചേർക്കൂ
ഹാ കന്നി ലഹരി നുകരൂ
ഹാ താളം നെഞ്ചിൽ മുറുകുന്നൂ
ഹേയ് നാളം കണ്ണിൽ ഇളകുന്നൂ
ഇരുളിൽ പാറും ഇനി ഞാൻ
മധുരം കിനിയുന്ന കനിയായ്
തുടുതുടെ തുടിക്കും യാമിനിയിൽ
നിരുപമമാകും നിർവൃതിയിൽ
എന്നെ ഏറ്റു വാങ്ങൂ
മദനകലയായ് മാറ്റൂ
ങ്ഹും എന്നെ ഏറ്റു വാങ്ങൂ
മദനകലയായ് മാറ്റൂ
താളം നെഞ്ചിൽ മുറുകുന്നൂ
നാളം കണ്ണിൽ ഇളകുന്നൂ
മൗനം എന്നിലെ മൗനം
പാടുന്ന നേരം
ദാഹം ഉള്ളിലെ ദാഹം
കൂടുന്ന നേരം
താരുണ്യത്തിൻ താളം കൊള്ളാം
ഒരൂ മെയ്യിൻ ഗന്ധം ചൂടാൻ
താളം നെഞ്ചിൽ മുറുകുന്നൂ
നാളം കണ്ണിൽ ഇളകുന്നൂ
ഹാ താളം നെഞ്ചിൽ മുറുകുന്നൂ
നാളം കണ്ണിൽ ഇളകുന്നൂ