അജ്ഞാതമാകും സമ്മാനമോടെ

അജ്ഞാതമാകും സമ്മാനമോടെ
ആരോമലാളേ നീ മുന്നിൽ നിൽക്കേ
പകരം ഞാൻ നൽകുന്നു ഒരു ചുംബനം
മൃദുവായ് നിൻ ഉദരത്തിൽ എൻ ചുംബനം
ആരോമലാളേ...

നീണ്ട നീലക്കണ്ണും ഈ ചന്തമാർന്ന മൂക്കും
കൊണ്ടു വളരും രൂപം ഞാൻ കണ്ടു നിൽക്കും നേരം
എന്തുവേണം നിന്റെയിഷ്ടം ചൊല്ലിയാലും നീ
നിന്നെ മൂടും ലജ്ജയൊന്നു മാറ്റിയാലും നീ
ഏതിനും തിരുമൊഴിക്കു ചാരെ നില്പൂ ഞാൻ
കണ്മണീ നിൻ കല്പനയ്ക്കു കാത്തു നില്പൂ ഞാൻ
(അജ്ഞാതമാകും...)

നീ നടക്കും വഴിയേയെല്ലാം പീലികൾ
ഞാൻ പാകും
നിന്നുടലിൽ എന്നുയിരാലേ പൂവുകൾ
ഞാൻ തൂകും
താരണിലത പോലെ എന്റെ കൈയ്യിൽ നീയുറങ്ങൂ
താരകപ്പൂമകളേ കേൾക്കൂ നീ എന്നിലെ താരാട്ട്
ആരീരാരീരോ ആരീരാരാരോ
(അജ്ഞാതമാകും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ajnathamakum sammanam