മേടപ്പുലരി പറവകളേ
മേടപ്പുലരി പറവകളേ ചിറകണിയും തനിമകളേ
ഇതിലേ വരൂ ഇതിലേ വരൂ
സ്നേഹതീരം മരതകമണിയും
ഗ്രാമഭൂമിയിലൊഴുകി വരൂ (മേടപ്പുലരി...)
ഞാറ്റുവേല കുളിരലിയും മഞ്ഞിൻ കോടികളണിയാം
ചെന്തെങ്ങിൻ ഇളനീർ നുണയാം
മലയാള പനിനീരണിയാം
പച്ചോലക്കുടിലിൽ ഇടം നൽകാം (ഞാറ്റുവേല..)
പാൽക്കുടങ്ങളുമേന്തി വരുന്നൊരു പൈമ്പുഴ
തൻ കൈവളയിളകും നാദം കേട്ടു മയങ്ങാം
നാദം കേട്ടു മയങ്ങാം (മേടപ്പുലരി...)
മൈലാഞ്ചിപ്പാട്ടിലെ തങ്കക്കിങ്ങിണി നൽകാം
ആരാരൊ പാടിയുറക്കും മലയാളക്കഥ പറയാം
മലയോരക്കാറ്റിൻ സുഖം നൽകാം (മൈലാഞ്ചി...)
ഉൾത്തുടിപ്പിൻ താളം കേൾക്കാൻ
കന്നിമണ്ണിൻ മാറിൽ മയങ്ങാം
പ്രേമം നുള്ളിനുണയാം പ്രേമം നുള്ളിനുണയാം (മേടപ്പുലരി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Medappulari Paravakale
Additional Info
ഗാനശാഖ: