ആദിമനാദം മംഗളദീപ
ആദിമ നാദം മംഗള ദീപ ജ്വാലയാക്കിയ
വിഭാതമേ വിഭാതമേ
അകമിഴിയിൽ അഞ്ജനമെഴുതാൻ
അക്ഷരമായ് തുയിലുണരൂ
തൂലികയിൽ തുയിലുണരൂ (ആദിമ...)
വരമൊഴിയോടെ വായ് മൊഴിയോടെ (2)
ആയിരം വചനങ്ങളോടെ
നാനാർത്ഥങ്ങളും ഒന്നായ് വിടരും
മാനവഗാഥയാൽ ഹൃദയം വിടരും
ആക്ഷര ചാരുതയേകൂ
മണ്ണിനെ വിദ്യാലയമാക്കൂ (ആദിമ...)
കവികൾ പാടീ സാമഗാനം (2)
പ്രപഞ്ചലയതര ഗാനം
ശാസ്ത്രകരങ്ങൾ സാർത്ഥകമാക്കും
നവയുഗസൃഷ്ടസ്ഥിതിലയ രാഗം
സാക്ഷരലോകം തെളിയും
ജീവിത പരിവർത്തനരാഗം (ആദിമ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aadimanaadam Mangaladeepa
Additional Info
ഗാനശാഖ: