മഴമുകിൽ ചിത്രവേല

മഴമുകിൽ ചിത്രവേല മകയിരം ഞാറ്റുവേല..
മരതകപ്പട്ടുടുക്കാൻ ഒരുങ്ങുന്ന വയലേല
മനസ്സിൽ നീ നിൻ മനസ്സാം മലർച്ചെടി പാകി
മറക്കുവതെങ്ങനെ ഞാൻ.. ആ പുലരി
മറക്കുവതെങ്ങനെ ഞാൻ...

മണിപോലെ മഞ്ഞുരുകി മണിച്ചുണ്ടിൽ തേനുരുകി...
മിഴികളാം നക്ഷത്രങ്ങൾ പരസ്പരം പ്രതിജ്ഞചൊല്ലി
പിരിയുകയില്ലിനി നാം.. ഒരിക്കലും പിരിയുകയില്ലിനി നാം...

(മഴമുകിൽ)

യുഗങ്ങളും നൊടികളാകും അരികെ നിൻ നിഴലിരുന്നാൽ...
മനസ്സിലെ മലർച്ചെടികൾ മധുമാസ മഹോത്സവങ്ങൾ
ഒരുമിക്കും ഇരുമേനികൾ ഇനി നമ്മൾ ഉണരുന്ന നവധാരകൾ...

(മഴമുകിൽ)

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhamukil Chithravela

Additional Info