ഭൂമി നമ്മുടെ പെറ്റമ്മ

ഭൂമി നമ്മുടെ പെറ്റമ്മ
വാനമല്ലോ വളർത്തമ്മ
വർണ്ണം വിതറുമീ അമ്മമാരുള്ളപ്പോൾ
നമ്മളനാഥരാണോ  (ഭൂമി..)
 
പൂ ചൂടും ചെടിയും പുഴുവും പുൽക്കൊടിയും
പറവയും മൃഗവും കൂടപ്പിറപ്പുകൾ (2)
ഇണങ്ങിയും പിണങ്ങിയും ചിരിച്ചും കരഞ്ഞും
ഇവരൊത്തു കൂടും ഈ അമ്മ തൻ മടിയിൽ (2)
ഉമ്മവച്ചുറക്കുമീയമ്മമാരുള്ളപ്പോൾ
നമ്മളനാഥരാണോ (2) (ഭൂമി..)
 
പൂവിനെ നോക്കി  ചിരിക്കാൻ പഠിക്കാം
നാവിലെ നന്മകൾ വാക്കുകളാക്കാം (2)
മനസ്സിലെന്നും സത്യഗാനം നിറയ്ക്കാം
മാതാവിൻ  ത്യാഗത്തെ അനുദിനം വാഴ്ത്താം(2)
എല്ലാമറിയുമാ ദൈവമുള്ളപ്പോൾ
നമ്മളനാഥരാണോ (ഭൂമി..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Bhoomi nammude pettamma

Additional Info

അനുബന്ധവർത്തമാനം