പല്ലവി നീ പാടുമോ
പല്ലവി നീ പാടുമോ
പഞ്ചമർമ്മങ്ങളിൽ പുളകപ്പൂ വിരിയിക്കും
പഞ്ചമരാഗത്തിൻ ഗായകാ
പല്ലവി നീ പാടുമോ
നീ പാടുമാ സ്വരമേറ്റു പാടാൻ
നിർവൃതി തൻ വീണയായവൾ ഞാൻ
ആദ്യസമാഗമ ലജ്ജ തൻ താളത്തിൽ
ആടാൻ മണിച്ചിലങ്കയണിയാൻ
പല്ലവി നീ പാടുമോ
പല്ലവി മറന്നു പോയി താരാട്ടിൻ
പല്ലവി മറന്നു പോയി
പാടുന്നതമ്മ തൻ മനസ്സിലല്ലോ പാട്ടായ്
കേൾക്കുന്നതെൻ ഗദ്ഗദങ്ങളല്ലോ
പല്ലവി മറന്നു പോയി
തഴുകിയുറക്കാൻ അച്ഛനില്ലാതെ
തങ്കമേ നീയുറങ്ങേണം
തണൽ തേടിയലയും അമ്മയ്ക്കു നാളെ
തണലാകാൻ വളരേണം
തണലാകാൻ വളരേണം(പല്ലവി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pallavi nee paadumo
Additional Info
ഗാനശാഖ: