മത്താപ്പൂത്തിരി പെൺകുട്ടീ
മത്താപ്പൂത്തിരി പെൺകുട്ടീ പത്തരമാറ്റിൻ പൊൻ കട്ടീ
കണ്ണടച്ച് പാൽ കുടിക്കും രാക്കുറിഞ്ഞീ തേൻ കട്ടീ (2)
മുട്ടീ നീയെൻ പൊൻ കനവിൽ തൊട്ടൂ നീയെൻ പാൽ മറുക്
ചിരിച്ചെന്നെ മയക്കീ നീ പാട്ടിലാക്കി കുറുകുറുമ്പ്
(മത്താപ്പൂത്തിരി....)
മുത്തോടു ഞാൻ മുത്തും കവിളിൽ കുളിരോ കുളിര്
ചുറ്റോട് ഞാൻ ചുറ്റിപ്പിണയും തളിരാം തളിര്
ആ മെയ്യോട് നിൻ മെയ്യിൽ പൂക്കും വാടാമലര്
കാറ്റോട് ഞാൻ മണമായ് നിന്നെ പുണരും കനവ് കനവ്
വട്ടമില്ലാ പൊട്ടു തൊട്ട് വെള്ളിവാനിൽ ഞാനിരിക്കും
എട്ടു നില മേട കെട്ടീ എന്റെ പൊന്നേ കാത്തിരിക്കും
നിന്നെ കണ്ണോട് കാണുമ്പോൾ കണ്ണായിരം
മെല്ലെ മാറോട് ചേർക്കുംപ്പോൽ എന്നായിരം
മത്താപ്പൂത്തിരി ഹേ മത്താപ്പൂത്തിരി
(മത്താപ്പൂത്തിരി...)
കാട്ടിൽ തനിതങ്കത്തേരിൽ തനി വരവോ വരവ്
ആലിപ്പഴം വീഴും പോലൊരു തണുവോ തണുവ്
തട്ടി തട്ടി താളം മുട്ടും തുടിയോ തുടിയോ
തത്തക്കിളി കൊഞ്ചൽ പാട്ടിൽ നിറവോ നിറവ്
മാടി മേലെ ആ .. തൊട്ടിലിട്ട് ആട്ടു കട്ടിൽ കെട്ടിയിട്ട്
പട്ടുമെത്ത നീർത്തിയിട്ട് തൊട്ട് തൊട്ട് തൊട്ട് നാമിരിക്കും
കണ്ടു മുട്ടാൻ കൊതിക്കുന്ന രാപ്പന്തലിൽ
സ്വന്തമാക്കാൻ കൊതിക്കുന്ന പൊൻ മുത്തു നീ
(മത്താപ്പൂത്തിരി...)