പൂവേ പൂവേ പാലപ്പൂവേ

പൂവേ പൂവേ പാലപ്പൂവേ
മണമിത്തിരി കരളില്‍തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍
പകരം നല്‍‌കാം
വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
പലവട്ടം പാടിയതല്ലേ
മണമെല്ലാം മധുരക്കനവായ്
മാറിപ്പോയി..
മണിവില്ലിന്‍ നിറമുണ്ടോ
മഞ്ഞോളം കുളിരുണ്ടോ
ഒരുവട്ടം കൂടിച്ചൊല്ലാമോ
മണിവില്‍കൊടി മഞ്ഞായി
മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
ഓ.ഓ ഓ...
(പൂവേ പൂവേ ..)

പൂവിന്‍ പുതിയൊരു പൂമ്പാട്ടിന്‍
പൂമ്പൊടി തൂവാം നിന്‍ കാതില്‍
പ്രണയമനോരഥ‌മേറാമിന്നൊരു
പല്ലവി പാടാം...
തൊട്ടാൽവാടി ചെണ്ടല്ലാ
വെറുമൊരു മിണ്ടാപ്പെണ്ണല്ലാ..
പാടില്ല പാടില്ല പാടാ കനവിന്‍ പല്ലവി വേണ്ടാ
ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍
നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍
തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം
ഓ.ഓ ഓ......
(പൂവേ പൂവേ ..)

താഴ്വാരങ്ങള്‍ പാടുമ്പോള്‍
താമരവട്ടം തളരുമ്പോള്‍
ഇന്ദുകളങ്കം ചന്ദനമായെന്‍
കരളില്‍ പെയ്തു..
അറബിക്കനവുകള്‍ വിടരുമ്പോള്‍
നീലക്കടലല ഇളകുമ്പോള്‍
കാനന മുരളിക കോമളരാഗം
മന്ദം പാടി
ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ
ആരു നീ മജ്‌നുവോ സ്നേഹസൗഭാഗ്യമോ
നീയാണെന്‍ നിനവില്‍
പ്രിയ രാഗ പുലര്‍ വാനം
ഓ..ഓ..ഓ..
(പൂവേ പൂവേ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Poove poove palappoove

Additional Info

അനുബന്ധവർത്തമാനം