മാർകഴിപ്പെണ്ണേ നിൻ

മാർകഴിപ്പെണ്ണേ നിൻ ചിലമ്പെങ്ങുപോയ്
മാമഴത്തിങ്കളേ വിളക്കെങ്ങുപോയ്
രാത്തുമ്പികൾ മൊഴിമാറ്റുമെൻ 
രാഗങ്ങൾ തൻ ചിറകെങ്ങുപോയ്

കാണാത്ത താളിൽ കാണും വീണ്ടും
കണ്ണീരിലെഴുതും പ്രേമങ്ങളിൽ
തീരാത്ത വിരഹം തിരകൾക്കേകി
തിരകൾക്കുറങ്ങാൻ നേരമുണ്ടോ
നിഴൽപ്പിറാവേ അരികിൽ വരൂ
വരൂ കനൽച്ചൂടുമായ്

മോഹിച്ചതൊന്നും നേടാതോരോ
പൂവിന്റെ ജന്മം തീരുന്നുവോ
മാനത്തെ കുടിലിൽ തിരികൾ താഴ്ത്തി
മണിത്താരകങ്ങൾ തേങ്ങുന്നുവോ
അഴൽ കിനാവിൻ വഴിയിൽ തരൂ
തരൂ നിണച്ചാലുകൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Markazhipenne nin