മഞ്ഞുപൊതിയുന്ന മാമരം

മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമിൽ
മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമിൽ
യൗസേപ്പും മേരിയും മുട്ടിവിളിയ്ക്കുന്നു
ഈ ലോകനാഥന്നിടം തരില്ലേ
യൗസേപ്പും മേരിയും മുട്ടിവിളിയ്ക്കുന്നു
ഈ ലോകനാഥന്നിടം തരില്ലേ
മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമിൽ

അകമേ ഇടമൊന്നുമില്ലെന്നറിഞ്ഞന്നു
കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ
അകമേ ഇടമൊന്നുമില്ലെന്നറിഞ്ഞന്നു
കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ
പാരിന്റെ നാഥൻ പിറക്കും ഈ പുൽക്കൂട്
മണ്ണിന്റെ മക്കൾക്കടങ്ങാത്തനുഗ്രഹം
പാരിന്റെ നാഥൻ പിറക്കും ഈ പുൽക്കൂട്
മണ്ണിന്റെ മക്കൾക്കടങ്ങാത്തനുഗ്രഹം
മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമിൽ

ഹേമന്ദരാവിന്നൊരാനന്ദമായന്നു ഹർഷം-
വിതയ്ക്കാൻ ജനിച്ചോരെൻ നാഥാ
ഹേമന്ദരാവിന്നൊരാനന്ദമായന്നു ഹർഷം-
വിതയ്ക്കാൻ ജനിച്ചോരെൻ നാഥാ
ആമോദം പൂക്കുന്ന കദനം തളിർക്കുന്ന-
മർത്ത്യന്റെ സ്വപ്നങ്ങൾക്കൊടുങ്ങാത്ത സായൂജ്യം
ആമോദം പൂക്കുന്ന കദനം തളിർക്കുന്ന-
മർത്ത്യന്റെ സ്വപ്നങ്ങൾക്കൊടുങ്ങാത്ത സായൂജ്യം
മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമിൽ
യൗസേപ്പും മേരിയും മുട്ടിവിളിയ്ക്കുന്നു
ഈ ലോകനാഥന്നിടം തരില്ലേ
മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjupozhiyunna Maamaram

അനുബന്ധവർത്തമാനം