സ്നേഹപ്രവാഹം

Released
Snehapravaham

സ്നേഹപ്രവാഹം എന്ന ആൽബം ക്രിസ്ത്യൻ ഭക്തിഗാന വിഭാഗത്തിൽ ഏറ്റവും ശ്രദ്ധേയമാണ്. 1983-ൽ പുറത്തിറങ്ങിയ ഈ ആൽബത്തിലെ ഗാനങ്ങൾ സിസ്റ്റർ മേരി ആഗ്‌നസ്, ബ്രദർ ജോൺ കൊച്ചുതുണ്ടിൽ, ഫാദർ മാത്യു മൂത്തേടം, ബ്രദർ ജോസഫ് പാറാം‌കുഴി, ബ്രദർ മാത്യു ആശാരിപ്പറമ്പിൽ എന്നിവർ എഴുതി, ഡോ: ജസ്റ്റിൻ പനക്കൽ സംഗീത സംവിധാനം നിർവ്വഹിച്ചതാണ്. 12 ഗാനങ്ങളുള്ള ഈ ഭക്തിഗാന ആൽബത്തിലെ 11 ഗാനങ്ങളും കെ ജെ യേശുദാസ് ആലപിച്ചിരിക്കുന്നു. ഒരു ഗാനം കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. തരംഗിണി ഓഡിയോസ് ആണ് ഇതിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.