മഞ്ഞുമഴക്കാട്ടിൽ

 

മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളീകൾ ഓ..
മുത്തുമണിതൂവൽ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടിൽ
(മഞ്ഞുമഴ...)

കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയൻ
ചിറകിന്റെ ചെറു നിഴലേകി
അനിയനു തുണയായ് പെൺ കിളി
കുറുകുഴൽ; കുറുമ്പായ് കളിക്കുറുമ്പൻ
അഴകിന്നുമഴകായ് കിളിക്കുരുവീ
(മഞ്ഞുമഴ...)

മാനത്തെ വാർമുകിൽ കുടയാക്കീ
ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
ആരെന്നു മുള്ളലിവോടെ ഒരുമയിൽ വളർന്നു സ്നേഹമായ്
കുടുകുടെ ചിരിച്ചു വാർതെന്നൽ
ഏഴുനിറമണിഞ്ഞു മഴവില്ല്
(മഞ്ഞുമഴ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjumazhakkaattil

Additional Info

അനുബന്ധവർത്തമാനം