മനസ്സിലൊരു മന്ദാരക്കാട്
Music:
Lyricist:
Singer:
Film/album:
മനസ്സിലൊരു മന്ദാരക്കാട്
ആ കാടിനകത്തൊരു സിന്ദൂരപ്പൂവ്
ആ പൂവിനകത്തൊരു നക്ഷത്രക്കണ്ണ്
ആ കണ്ണു തുറന്നാൽ മണ്ണിൽ വിണ്ണിൽ
പൂ നിലാവ് എങ്ങും പൂ നിലാവ്
മോഹമെന്ന പക്ഷി വീണ്ടും വിരുന്നു വരും
സ്നേഹവീണാ തന്ത്രികളിൽ നാദമുയരും
ആപാട്ടിന്റെ മധുലഹരിയിൽ മുങ്ങി നീരാടാൻ
പൊൻ കിനാവിൻ ശയ്യയിൽ വീണു മയങ്ങാൻ (മനസ്സിലൊരു)
കാലമെന്ന മാന്ത്രികൻ ചെപ്പു തുറക്കും
എഴു വർണ്ണപ്പൂവുകൾ പുറത്തെടുക്കും
പൂവുകൾ കൊരുത്തു മാരിവില്ലു തീർക്കും
ആശ തൻ മാമയിൽ പീലി നീർത്തും (മനസ്സിലൊരു)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manasilou mandarakkaadu
Additional Info
ഗാനശാഖ: