മലർ ചൂടി പുഴയോരം

 

മലർ ചൂടി പുഴയോരം കളിയാടുമ്പോൾ
ഒരു സ്വർഗ്ഗ സംഗീതം കേട്ടു
സഖി നീ ജീവനിൽ
അമൃതം ചൊരിയാനണഞ്ഞു

മധുരാഭിലാഷങ്ങൾ പൂത്തു ഇന്നു
മമ ജന്മ സാഫല്യം നേടി
പനിനീരിൽ നീരാടി പവിഴങ്ങൾ നീ ചാർത്തി
കുടനീലപ്പൂ ചൂടി ഒരു സന്ധ്യയിൽ
സഖി നീ ജീവനിൽ
അമൃതം ചൊരിയാനണഞ്ഞു (മലർ)

മധുമാസം ചിരിതൂകി വന്നു എന്റെ
മനമാകെ മകരന്ദമായി
പുഴ പാടി നിൻ ഗീതം
അതു കേട്ടു മയിലാടി
പൂന്തെന്നൽ പൂനുള്ളാൻ വരവായിതാ
സഖി നീ ജീവനിൽ
അമൃതം ചൊരിയാനണഞ്ഞു (മലർ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malar Choodi Puzhayoram

Additional Info

അനുബന്ധവർത്തമാനം