മലയാളഭാഷ തൻ
Music:
Lyricist:
Singer:
Raaga:
Film/album:
മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ
പുളിയിലക്കര മുണ്ടിൽ തെളിയുന്നു
(മലയാള)
കളമൊഴി നീ പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്
കൈകൊട്ടിക്കളിത്താളം മുഴങ്ങുന്നു (കള..)
പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോൾ കുരുവിതൻ
പളുങ്കണിയൊച്ച ഞാൻ കേൾക്കുന്നു.. കേൾക്കുന്നൂ....
(മലയാള)
മയില്പീലിക്കണ്ണുകളിൽ മാരന്റെ ശരങ്ങളിൽ
മാനത്തിൻ മായാനിറം മലരുന്നു (മയിൽ..)
അരയന്നപ്പിടപോൽ നീ ഒഴുകുമ്പോളഷ്ടപദി
മധുരവർണ്ണന നെഞ്ചിൽ നിറയുന്നു.. നിറയുന്നൂ..
(മലയാള)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Malayalabhashathan