സുപ്രഭാതമായി സുമകന്യകേ

സുപ്രഭാതമായി സുമകന്യകേ
സുഷുപ്തിയിൽ നിന്നുണരൂ
സ്വർണ്ണരംഗമണിദീപമുയർന്നൂ
സുധാമയീ നീയുണരൂ
സുപ്രഭാതമായി

പുൽക്കൊടിത്തുമ്പിൽ പൂവിട്ടു നിൽക്കും
പുലരിച്ചെപ്പിലെ മണിരത്നമേ
പുണരും കതിരിനു പുളകം പകരും
പുണ്യതുഷാരമേ മിന്നി നിൽക്കൂ
പുണരും കതിരിനു പുളകം പകരും
പുണ്യതുഷാരമേ മിന്നി നിൽക്കൂ
(സുപ്രഭാതമായി..)

അംബരചിത്രം പ്രതിഫലിപ്പിക്കും
അംബുജവാപി തന്നന്തരംഗം
ഇന്ദീവരമേ നീ മാറിലണിയൂ
ഈയുന്മാദത്തിൻ ഹർഷലഹരി

സുപ്രഭാതമായി സുമകന്യകേ
സുഷുപ്തിയിൽ നിന്നുണരൂ
സ്വർണ്ണരംഗമണിദീപമുയർന്നൂ
സുധാമയീ നീയുണരൂ
സുപ്രഭാതമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
suprabhathamayi sumakanyake

Additional Info

അനുബന്ധവർത്തമാനം