കല്ലോലിനിയുടെ കരയിൽ
കല്ലോലിനിയുടെ കരയില്‍
കല്പപാദപ തണലില്‍
കാമ്യ കാമനാ മലര്‍ച്ചെടി പോലൊരു
കാര്‍മുകിലൊളിവേണി നിന്നു
കല്ലോലിനിയുടെ കരയില്‍
കൃഷ്ണകമല പൂവുകള്‍ പോലെ
പുഷ്പിണിയവളുടെ പൂമിഴികള്‍
കലഹിച്ചെത്തി കരിവണ്ടുകളായ്
കമനീയതയുടെ കുളിര്‍നുകരാന്‍
ഒരുകരിവണ്ടായ് പറന്നെങ്കില്‍ ഞാന്‍
ഓരിതളിമയില്‍ മുകര്‍ന്നെങ്കില്‍ ഓ...
കല്ലോലിനിയുടെ കരയില്‍
വെണ്ണിലാവിന്‍ പൊന്‍പാളിപോലെ
പൂമേനിയണിയും ലോലാംബരം
പൂവിളം കാറ്റതില്‍ ഉമ്മവെച്ചുലഞ്ഞു
പൊന്‍വെയിലലയും പൂനിലാവായ്
ഒരുകുളിര്‍കാറ്റായ് ഒഴുകിയെങ്കില്‍
ഞാന്‍ ഒരുചുംബനമതില്‍ പകര്‍ന്നെങ്കില്‍ ഓ...
കല്ലോലിനിയുടെ കരയില്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalloliniyude
Additional Info
ഗാനശാഖ: