മാറിടത്താമര

മാറിടത്താമര പൂ മൊട്ടുലച്ചു നീ
മാലിനീ തീരത്തു നിൽക്കേ..
മാൻ പോലും പകച്ചുപോയ്
ഞാൻ പോലും പകച്ചുപോയ്
മാലിനീ തീരത്തു നിൽക്കേ..(2)

മാധവം ഞാൻ കണ്ടു കാവിലും കണ്ണിലും..
മാന്തളിർ... മേനിയാളേ...(2)
നിന്റെ മാദകപൂമ്പൊഴിൽ നാഭിയിൽ ചൂടുമോ
മാതള തേൻകണമായി
എന്നെ നീ മാതള തേൻകണമായി

മാറിടത്താമര പൂ മൊട്ടുലച്ചു നീ
മാലിനീ തീരത്തു നിൽക്കേ..
മാൻ പോലും പകച്ചുപോയ്
ഞാൻ പോലും പകച്ചുപോയ്
മാലിനീ തീരത്തു നിൽക്കേ..

മാനിറം ഞാൻ കണ്ടു മാറിലും മണ്ണിലും
മാങ്കുയിൽ... വാണിയാളേ..(2)
നിന്റെ വാസര കാർമുകിൽ വേണിയിൽ ചൂടുമോ
വാസന തേൻമലരായി
എന്നെ നീ വാസന തേന്മലരായി.

മാറിടത്താമര പൂ മൊട്ടുലച്ചു നീ
മാലിനീ തീരത്തു നിൽക്കേ..
മാൻ പോലും പകച്ചുപോയ്
ഞാൻ പോലും പകച്ചുപോയ്
മാലിനീ തീരത്തു നിൽക്കേ..
മാറിടത്താമര പൂ മൊട്ടുലച്ചു നീ
മാലിനീ തീരത്തു നിൽക്കേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maaridathamara