കാതിൽ കുണുക്കിട്ട്
കാതിൽ കുണുക്കിട്ട്... കുടു കുടെ ചിരിക്കും
കാലിൽ കൊലുസിട്ട്.. കിലു കിലെ ചിലയ്ക്കും
പനിമതിയാമൊരു മധുമൊഴിയാളേ
പരിഹസിക്കും വർണ്ണ നഗരം ചുറ്റീ
കാമുകനും കാമുകിയും നഗരം ചുറ്റീ
കാമുകനും കാമുകിയും നഗരം ചുറ്റീ..(2)
പീലിച്ചുരുൾ മുടി പിണച്ചുകെട്ടി
നീലപ്പുരികങ്ങൾ വരച്ചു നീട്ടീ..(2)
കവിളിണ ചുവപ്പിച്ച്... കടമിഴി കറുപ്പിച്ച്..(2)
കളഹംസക്കിളി ചമഞ്ഞൊരുങ്ങീ
നാർമടിപ്പുടവകൾ ഞൊറിഞ്ഞൊരുങ്ങി..
കാതിൽ കുണുക്കിട്ട്... കുടു കുടെ ചിരിക്കും
കാലിൽ കൊലുസിട്ട്.. കിലു കിലെ ചിലയ്ക്കും
പനിമതിയാമൊരു മധുമൊഴിയാളേ
പരിഹസിക്കും വർണ്ണ നഗരം ചുറ്റീ
കാമുകനും കാമുകിയും നഗരം ചുറ്റീ
കാമുകനും കാമുകിയും നഗരം ചുറ്റീ
ചോലത്തണൽ വഴി വളഞ്ഞു ചുറ്റി
മോഹപ്പുളിനങ്ങൾ മുറിച്ചു നീന്തീ...(2)
അലയൊലി മുഴങ്ങി... കനലൊളി തിളങ്ങീ
അരയന്നക്കിളി നനച്ചിറങ്ങി
നാർമടിപ്പുടവകൾ നനച്ചിറങ്ങീ..
കാതിൽ കുണുക്കിട്ട്... കുടു കുടെ ചിരിക്കും
കാലിൽ കൊലുസിട്ട്.. കിലു കിലെ ചിലയ്ക്കും
പനിമതിയാമൊരു മധുമൊഴിയാളേ
പരിഹസിക്കും വർണ്ണ നഗരം ചുറ്റീ
കാമുകനും കാമുകിയും നഗരം ചുറ്റീ
കാമുകനും കാമുകിയും നഗരം ചുറ്റീ