എന്റേ മനസ്സിലും നിന്റേ മനസ്സിലും

എന്റേ മനസ്സിലും നിന്റേ മനസ്സിലും
ഏഴിലം പാല പൂവനം
എന്റേ നഭസ്സിലും നിന്റേ നഭസ്സിലും
ഏഴിലം പാല പൂമണം
ഒഴുകും ഒഴുകും പൂമണം
തഴുകും തഴുകും പൂമണം
എന്റ്റേ മനസ്സിലും നിന്റേ മനസ്സിലും
ഏഴിലം പാല പൂവനം

മാലകോർക്കും മനമെവിടേ
പൂമാലകോർക്കും വനമെവിടേ..(2)
ശീത സമീരണ സുമശരനണിയാൻ
നീലക്കാവിൻ മലരെവിടെ
പാലക്കാവിൻ മലരെവിടേ..

എന്റേ മനസ്സിലും നിന്റേ മനസ്സിലും
ഏഴിലം പാല പൂവനം

വാക തീര്‍ക്കും വഴിയിതിലേ
പൂവാക തീര്‍ക്കും വഴിയിതിലേ (2)
നീല മദാലസ മിഴികളിലെഴുതാന്‍
വേലിപ്പൂവിന്‍ മണമിവിടെ
പാലപ്പൂവിന്‍ മണമിവിടെ

എന്റേ മനസ്സിലും നിന്റേ മനസ്സിലും
ഏഴിലം പാല പൂവനം
എന്റേ നഭസ്സിലും നിന്റേ നഭസ്സിലും
ഏഴിലം പാല പൂമണം
ഒഴുകും ഒഴുകും പൂമണം
തഴുകും തഴുകും പൂമണം
എന്റേ മനസ്സിലും നിന്റേ മനസ്സിലും
ഏഴിലം പാല പൂവനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente manassilum ninte manassilum

Additional Info

Year: 
2024

അനുബന്ധവർത്തമാനം