വസന്തകാല പക്ഷീ

വസന്തകാല പക്ഷി പറന്നുവാ...
വസന്തകാല പക്ഷീ വസന്തകാല പക്ഷീ
പറന്നുവാ വിരുന്നുവാ
പാലപൂക്കും പകൽവനിയിൽ
മാലതൂക്കും മലർവനിയിൽ
വസന്തകാല പക്ഷീ വസന്തകാല പക്ഷീ..

തളിരിടും വിനോദമായ് മലരിടും വിഷാദമായ്..(2)
കരളിലെ കൽപ്പകങ്ങളിൽ കളകളം പാടുവാൻ (2)
ഇനിവരൂ ഇടവമായ് ഇരവിലെ ഈണമായ് (2)

വസന്തകാല പക്ഷീ വസന്തകാല പക്ഷീ
പറന്നുവാ വിരുന്നുവാ
പാലപൂക്കും പകൽവനിയിൽ
മാലതൂക്കും മലർവനിയിൽ
വസന്തകാല പക്ഷീ വസന്തകാല പക്ഷീ..

നിഴലിടും രസാലമായ് തഴുകിടും സമീരനായ്... (2)
മിഴിയിലെ പക്ഷ്മളങ്ങളിൽ പരിമളം പൂശുവാൻ (2)
സഖി വരൂ സമയമായ് സരസ്സിലെ സൂനമായ് (2)

വസന്തകാല പക്ഷീ വസന്തകാല പക്ഷീ
പറന്നുവാ വിരുന്നുവാ
പാലപൂക്കും പകൽവനിയിൽ
മാലതൂക്കും മലർവനിയിൽ
വസന്തകാല പക്ഷീ വസന്തകാല പക്ഷീ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthakala pakshi

Additional Info

Year: 
2024

അനുബന്ധവർത്തമാനം