കുന്നിൻ മേലൊരു ചൂട്ടു മിന്നുന്നേ

കുന്നിൻ മേലൊരു ചൂട്ടു മിന്നുന്നേ
കുഞ്ഞിന്റച്ഛൻ വരുന്നുണ്ടേ
കൈയ്യിൽ വെള്ളിക്കിണ്ണമുണ്ടേ
കിണ്ണത്തിൽ നിറയെ പാലുണ്ടേ
വാവാ വാവാ വാവാവോ
വാവാ വാവാ വാവാവോ..

കുഞ്ഞിക്കൈ നീട്ടി വിളിക്കേണം
നൊണ്ണും കാട്ടി ചിരിക്കേണം
അച്ഛൻ വന്നാൽ ഉമ്മ തരാൻ
കുങ്കുമക്കവിളൊന്നു കാട്ടേണം
കുന്നിൻ മേലൊരു ചൂട്ടു മിന്നുന്നേ
കുഞ്ഞിന്റച്ഛൻ വരുന്നുണ്ടേ
വാവാ വാവാ വാവാവോ
വാവാ വാവാ വാവാവോ..

താമരമിഴികൾ പൂട്ടുമ്പോൾ
തങ്കക്കിനാക്കൾ കാണാലോ
നാളത്തെ പൊൻ കണി കണ്ടുണരാൻ
ഓമല്‍പ്പൈതലേ നീയുറങ്ങ്
ഓമല്‍പ്പൈതലേ നീയുറങ്ങ്
വാവാ വാവാ വാവാവോ
വാവാ വാവാ വാവാവോ..
ഉം..ഉം..ഉം.ഉം...
ഉം..ഉം..ഉം...ഉം..ഉം...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunnin meloru choottu minnunne