ദേവീ ഭഗവതീ
Music:
Lyricist:
Raaga:
Film/album:
ദേവീ ഭഗവതീ മായാരൂപിണീ
ശരണം തവ ചരണം
തരണം തായേ അഭയം
തരണം തായേ അഭയം
(ദേവീ.....)
മനസ്സിൻ കുമ്പിളിൽ ഒരു നെയ് തിരിയുമായ്
ഇരുളിൽ തേടുന്നു അമ്മേ നിൻ പാദം
അമ്മേ നിൻ പാദം
(ദേവീ....)
അറിവിൻ നാളമായ് പൊരുളിൻ സാരമായ് (2)
അകമേ തെളിയേണം
അമ്മേ നിൻ രൂപം
അമ്മേ നിൻ രൂപം
(ദേവീ...)
ദുർഗ്ഗേ അഖിലാണ്ഡേശ്വരീ
രുദ്രേ മഹിഷമർദ്ദിനീ
ഭദ്രേ ഭജിക്കുന്നു
അമ്മേ നിൻ നാമം
അമ്മേ നിൻ നാമം
(ദേവീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Devi bhagavathi